ISRO’s Mangalyaan Captures Image Of Phobos/ചൊവ്വയുടെ ചന്ദ്രന്റെ ചിത്രമെടുത്ത്  മംഗൾയാൻ  

mars orbitor mission-2013 ഡിസംബറിൽ വിക്ഷേപിച്ച് 2014 ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ഇസ്രോയുടെ ദൗത്യമായിരുന്നു മംഗൾയാൻ. ലോകത്തിനു  മുന്നിൽ ഇന്ത്യയുടെ അഭിമാനമായ ദൗത്യം . മാർസ് ഓർബിറ്റൽ മിഷൻ വർഷങ്ങൾക്കിപ്പുറവും വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും വലുതും അതിനോട് ഏറ്റവുമടുത്തും നിലകൊള്ളുന്ന ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് മംഗൾയാൻ.

ജൂലൈ ഒന്നിനാണ് ഈ ചിത്രം പകർത്തിയത്. മംഗൾയാൻ പേടകം ചൊവ്വയിൽ നിന്ന് 7,200 കിലോമീറ്ററും ഫോബോസിൽ നിന്ന് 4,200 കിലോമീറ്ററും അകലെയുള്ള സമയത്ത് എടുത്ത ചിത്രമാണ് പുറത്തുവിട്ടത്. മാർസ് കളർ ക്യാമറ എടുത്ത എട്ട് ഫ്രെയിമുകളിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ ചിത്രമാക്കിയാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് മംഗൾയാൻ.  ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.

 പിഎസ്എൽവി എക്സ്എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തി. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങി. 300 ഭൗമദിനങ്ങൾ നീണ്ടു നിന്ന ഈ യാത്രയുടെ ഒടുവിൽ 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തി.

ആദ്യം ഒക്ടോബർ 28നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പക്ഷെ അന്നേ ദിവസം ബഹിരാകാശപേടകത്തിന്റെ ഗതി വീക്ഷിക്കാൻ നിയോഗിക്കപെട്ട കപ്പലുകൾക്കു പസഫിക് മഹാസമുദ്രത്തിലെ മോശം കാലാവസ്ഥ കാരണം യഥാസ്ഥാനത്തു നിലയുറപ്പിക്കാൻ സാധിക്കാഞ്ഞതു കൊണ്ടു നവംബർ 5ലേക്ക് മാറ്റി വച്ചു.

ഉപഗ്രഹം വഹിക്കേണ്ട വാഹനത്തിന്റെ (PSLV) സംയോജനം 5 ആഗസ്റ്റ്‌ 2013നു  തുടങ്ങി. ബാംഗ്ലൂരിലെ ഉപഗ്രഹ കേന്ദ്രത്തിൽ production പൂർത്തിയാക്കി 2 ഒക്റ്റോബർ 2013ന് [18] വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ടയിലേയ്ക്കു അയച്ചു. ഉപഗ്രഹ നിർമ്മാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ചരിത്രത്തിൽ ISRO-യുടെ ചൊവ്വാ ദൗത്യത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നവയാണ്.

Key Points

1. ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം.
2. യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം.
3. വിജയകരമായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം.
4. ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം.
5. കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം.

By fgt

Leave a Reply

Your email address will not be published. Required fields are marked *