നിങ്ങളുടെ വെബ്സൈറ്റിലൂടെ പണമുണ്ടാക്കുകയെന്നത് അധ്വാനമുള്ളതും എന്നാൽ ഒരു തവണ ലക്ഷ്യത്തിലെത്തിയാൽ രസകരവുമായ ജോലിയാണ്. പാർടൈം ആയും ഫുൾടൈമായും ചെയ്യാവുന്നതാണ് വെബ്സൈറ്റ് വരുമാന മാർഗമാക്കുകയെന്നത്.
1. Affiliate Marketing/ അഫിലിയേറ്റ് മാർക്കറ്റിങ്
നിങ്ങൾ സുഹൃത്തുക്കളോട് ഒരു ഉത്പന്നത്തിന്റെ ഗുണങ്ങളെക്കുറിച്ച് പറയാറില്ലേ. ഇത് ഒരു വെബ്സൈറ്റിലൂടെ ചെയ്യൂ.ആമസോണ്‍ പോലുള്ള വലിയ റീട്ടെയില്‍ വെബ്സൈറ്റുകളിലെത്തിച്ച് സാധനം വാങ്ങിക്കുകയെന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റില്‍ ചെയ്യേണ്ടത്.
ഉപഭോക്താവ് നിങ്ങൾ വിളംബരം ചെയ്യുന്ന സാധനം വാങ്ങിയാല്‍ കമ്മിഷനോ ലാഭമോ പരസ്യ വരുമാനമോ ആയി ആയി നിങ്ങള്‍ക്ക് പണം കിട്ടും.നിങ്ങളുടെ വെബ്സൈറ്റ്, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ ട്രാഫിക്/ വിസിറ്റേഴ്സ്/ ജനപ്രിയമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
2. ഗൂഗിൾ അഡ്സെൻസ്
ഗൂഗിൾ നിങ്ങളുടെ പരസ്യ ഏജൻസിയായി പ്രവർത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഗൂഗിൾ ആഡ്സെൻസ് അക്കൗമ്ടി നിങ്ങളുടെ വെബ്സൈറ്റുമായി ബന്ധിപ്പിക്കുക. ഏതൊക്കെ സ്ളോട്ടുകളിൽ പരസ്യം വരണമെന്നു തീരുമാനിച്ചാൽ അവയ്ക്കനുസരിച്ചുള്ള വരുമാനം നിങ്ങൾക്കു ലഭിക്കും. ഗൂഗിൾ ആഡ്സെൻസ് അക്കൗണ്ട് നില നിർത്തൊക്കെണ്ടു പോകുന്നതും മറ്റും അവരുടെ പോളിസി ശരിക്കും വായിച്ചു മനസിലാക്കേണ്ടതാണ്.
3. ആഡ് സ്പേസ് വിൽപന
നിങ്ങളുടെ സൈറ്റിൽ നല്ല ട്രാഫിക് ഉണ്ടെങ്കിൽ ആ സൈറ്റിൽ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ നൽകാനാകും
4. ഇ ബുക്ക് വിൽപന
നിങ്ങളുടെം ഡിജിറ്റൽ പ്രോഡക്ടുകൾ..യുട്യൂബ് വിഡിയോ, ഇബുക്കുകൾ എന്നിവ വെബ്സൈറ്റിലൂടെയും പ്രെമോട്ട് ചെയ്ത് വരുമാനമാർഗമാക്കാം.
5. ഡൊണേഷൻ
വിക്കിപീഡിയ പോലുള്ള മീഡിയങ്ങൾ ഡൊണേഷനിലൂടെയാണ് നില നിൽക്കുന്നത്. നിങ്ങളുടെ സൈറ്റിൽ ഉപകാരപ്രദമായ വിവരങ്ങളാണെങ്കിൽ സന്ദർശിക്കുന്നവരോടു ഡൊണേഷൻ വാങ്ങാം.