ചാത്തന്നൂർ∙ റബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ സർട്ടിഫിക്കറ്റ് കോഴ്സ്.ആർപിഎസിലാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന കോഴ്സ് ആരംഭിക്കുക.ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിലാവും ക്ളാസുകള്‍.
നബാർഡ്, ഖാദി വില്ലേജ് ഇൻഡസ്ട്രീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ധനസഹായം ലഭിക്കുന്നതിനു സഹായകമനാകുന്നു.
അപേക്ഷകൾ പത്തിനകം നൽകണം. 9747844852, 9539204159.
തേനീച്ചക്കൃഷി
തേനിനും തേനീച്ച ഉത്പന്നങ്ങൾക്കുംവേണ്ടി തേനീച്ചകളെ വളർത്തുന്നതിന്റെ തേനീച്ചക്കൃഷി അഥവാ തേനീച്ചവളർത്തൽ എന്ന് പറയുന്നു. സൈഡ് ബിസിനസ് എന്ന രീതിയിലും തേനീച്ച കൃഷി ചെയ്യുന്നവര്‍ ഇവിടെ ഒരുപാടുണ്ട്
ഒരു കോളനിയില്‍നിന്ന് ശരാശരി 10-15 കിലോ തേന്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയും. തേനീച്ച വളര്‍ത്തലിന് പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത.
കേരളത്തില്‍ പ്രധാനമായും തേനുത്പാദിപ്പിക്കുന്ന അഞ്ചുതരം തേനീച്ചകളാണുള്ളത്. അതില്‍ മൂന്നുതരം ഈച്ചകളെ ഇണക്കിവളര്‍ത്താന്‍ സാധിക്കുന്നവയാണ്. ഇറ്റാലിയന്‍ തേനീച്ച, ഇന്ത്യന്‍ തേനീച്ച (ഞൊടിയല്‍), ചെറുതേനീച്ച എന്നിവയാണിത്.
Honey bee, course, training