തിരുവനന്തപുരം∙ ശബരിമല അരവണ, തിരുവാർപ്പ് ഉഷ(ഒഷ), അമ്പലപ്പുഴ പാൽപായസം തുടങ്ങി ഓരോ ക്ഷേത്രങ്ങളിലും ഓര്‍മയിൽ നിൽക്കുന്ന പ്രസാദങ്ങളുണ്ട്. അക്കൂട്ടത്തിൽപെട്ടതാണ് പത്മനാഭ സ്വാമിയുടെ സ്വര്‍ണ വർണവും വാസനയുമുള്ള ചന്ദനം.
വർഷങ്ങൾക്കു മുൻപ് ഇത് നിർത്തലാക്കിയിരുന്നു. ദേ ഇപ്പോഴിതാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെതുള്‍പ്പടെ പരിശോധനകൾ പൂർത്തിയാക്കി ആ പ്രസാദം തിരികെ വരുന്നു.
സുപ്രീകോടതി നിർദ്ദേശ പ്രകാരം നിയമിച്ച പുതിയ ഭരണ സമിതിയുടെ ആദ്യ പരിഷ്കാരമാണിത്. 21 മുതൽ ഈ പ്രസാദം ലഭ്യമായി തുടങ്ങും.