കൊച്ചിയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കൊച്ചിൻ കാർണിവൽ. പരേഡ് ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കുന്നത് വരെയാണ് ആഘോഷങ്ങൾ. ഭീമൻ പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപത്തിന് പൂതുവർഷപുലരിയോടെ തീക്കൊളുത്തുക എന്നതാണു് കാർണിവലിന്റെ പ്രധാന ചടങ്ങ്.
കൊളോണിയൽ കാലഘട്ടത്തിൽ പോർച്ചുഗീസുകാർ ഇവിടെ നടത്തിയിരുന്ന പുതുവത്സരാഘോഷത്തിന്റെ ഓർമയാണിത്. 1981ലാണ് തുടക്കമായിത്.
തൊണ്ണൂറോളം പ്രാദേശിക ക്ലബുകൾ ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. ബൈക്ക് റേസില്‍ തുടങ്ങി, ഗുസ്തി, ഫുട്‌ബോള്‍,പഞ്ചഗുസ്തി, കയാക്കിങ്, നീന്തല്‍, രംഗോലി, കോലംവരക്കല്‍, ചിത്രരചന തുടങ്ങി നിരവധി ആഘോഷങ്ങളും സാധാരണ നടക്കും
ഇത്തവണ
കോവിഡ് വ്യാപന ഭീതിയിൽ ഇത്തവണ കൊച്ചിൻ കാർണിവലും പാപ്പാഞ്ഞിയും ഉണ്ടാവില്ല