പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് എയർ ഇന്ത്യ. മുതിർന്ന പൗരൻമാർക്ക് ആഭ്യന്തര വിമാനങ്ങളിൽ പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിയുമായാണ് എയർ ഇന്ത്യ. ഇന്ത്യയിൽ സ്ഥിര താമസക്കാരായ, 60 വയസ്സ് പിന്നിട്ട പൗരൻമാർക്ക് ഇക്കോണമി ക്ലാസിൽ പകുതി നിരക്കിൽ ടിക്കറ്റെടുക്കാം. വിമാനം പുറപ്പെടുന്നതിനു 3 ദിവസം മുൻപ് ടിക്കറ്റെടുക്കണം.
ബുക്കിംഗ് സമയത്ത്, ജനനത്തീയതി, എയർ ഇന്ത്യ നൽകിയ സീനിയർ സിറ്റിസൺസ് ഐഡി കാർഡ് മുതലായ ഏതെങ്കിലും സാധുവായ ഫോട്ടോ ഐഡി നൽകേണ്ടതാണ്. കാൻസൽ ചെയ്താൽ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കാത്തതും നികുതികളും ലെവികളും മാത്രമേ മടക്കിനൽകൂ. കൂടാതെ, ചെക്ക് ഇൻ സമയത്ത് ആരെങ്കിലും ഐഡന്റിറ്റി പ്രൂഫ് കാണിക്കുന്നതിൽ പരാജയപ്പെട്ടാൽ ബോർഡിംഗ് നിരസിക്കപ്പെടും.
Photo by Anugrah Lohiya from Pexels