ഐ.എച്ച്. ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30 വരെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലീക്കേഷന്‍-പിജിഡിസിഎ ( ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (പ്ലസ്ടു/തത്തുല്യം), ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് ( എസ്.എസ്.എല്‍.സി), ഫീല്‍ഡ് ടെക്‌നീഷ്യന്‍- അതര്‍ ഹോം അപ്ലയന്‍സസ് ( എസ്.എസ്.എല്‍.സി), ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍ നിര്‍മാണം ( പ്ലസ്ടു സയന്‍സ്/ടിഎച്ച്എസ്എല്‍സി/വിഎച്ച്എസ്എസ് ഇ/ഐടിഐ/ഡിപ്ലോമ/ബി.എസ്.സി/ബിടെക്ക്/ അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം), എല്‍.ഇ.ഡി ബള്‍ബ് – സോളാര്‍ ലൈറ്റ് നിര്‍മാണം (പ്ലസ്ടു സയന്‍സ്/ടിഎച്ച്എസ്എല്‍സി/വിഎച്ച്എസ്എസ് ഇ/ഐടിഐ/ഡിപ്ലോമ/ബി.എസ്.സി/ബിടെക്ക്/ അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം), ഡിപ്ലോമ ഇന്‍ ഇന്‍സ്റ്റലേഷന്‍ ആന്റ് റിപ്പയര്‍ ഓഫ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് (പ്ലസ്ടു/ ഐടിഐ), സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ( പ്ലസ്ടു/ഡിപ്ലോമ/ ബിരുദം), സര്‍ട്ടിഫൈഡ് മള്‍ട്ടി മീഡിയ ഡവലപ്പര്‍ (പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ihrd.ac.in/mfsekm.ihrd.ac.in/hrdrcekm.kerala.gov.in