സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി.സാധാരണക്കാർക്കും പ്രാപ്യമായ നിരക്കുകളിലേക്കു കോവിഡ് പരിശോധന വരികയാണ്. ആന്റിജൻ നിരക്ക് 300 രൂപയായി.
ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ്.
625 രൂപയോളമായിരുന്നു ആദ്യഘട്ടത്തിൽ ആന്റിജൻ ടെസ്റ്റിന് ആവശ്യമായ തുക.
ഒഡീഷയാണ് രാജ്യത്ത് ഏറ്റവും നിരക്ക് കുറവിൽ കോവിഡ് പരിശോധന നടത്തുന്ന സംസ്ഥാനം.
pexels-cottonbro