ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം വിഴിഞ്ഞം-പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ ഈ പ്രതിമയുടെ വിവിധ ചിത്രങ്ങൾ കാണാത്തവരുണ്ടാകില്ല.
- പാറപ്പുറത്തിരിക്കുന്ന പിനാകധാരി, പാറിപ്പറക്കുന്ന തിരുജഡ. ത്രിശൂലത്തെ ചുറ്റിവളഞ്ഞ് നാഗരാജൻ. ഉടുക്കും കപാലങ്ങൾ കോർത്തമാലയും രുദ്രാക്ഷവും ഇങ്ങനെയാണ് ഗംഗാധരേശ്വരന്റെ ഇരിപ്പ്.
ആറ് വർഷമെടുത്താണ് ആഴിമല സ്വദേശിയായ ശില്പി പി.എസ്.ദേവദത്തൻ ആണ് ഇത് നിർമ്മിച്ചത്. ശില്പത്തിന്റെ ബൃഹ്താകാരം മാത്രമല്ല ശില്പമിരിക്കുന്ന പാറക്കെട്ടിന് താഴെയായി 3500 ചതുരശ്രയടിയിൽ നിർമിച്ചിരിക്കുന്ന ഗുഹാസമാനമായ അറയിൽ ധ്യാന മണ്ഡപം സ്ഥിതി ചെയ്യുന്നു.
- ഉപ്പ് രസമാർന്ന കടല്‍ക്കാറ്റിനെ പ്രതിരോധിക്കുംവിധമാണ് ശില്പി ഈ കലാസൃഷ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
- 2014 ഏപ്രില്‍ രണ്ടിനാണ് ശിവരൂപത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
പരമശിവന്റെ ഏറ്റവും വലിയ ശയനരൂപം, 25 മുഖങ്ങളുള്ള പൂർണ്മ രൂപം, ഒമ്പതോളം നൃത്തരൂപങ്ങൾ എന്നിവ ഭൂമിയ്ക്കടിയിൽ കാണാം.
- തിരുവനന്തപുരം പൂവർ റൂട്ടിൽ ആഴിമലയിൽ നിന്നു നൂറുമീറ്ററോളം ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 20 കി. മീ സഞ്ചരിക്കേണ്ടതുണ്ട്.
Picture courtesy-arun