ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറക്കെടുപ്പ് ഇന്ന് (17)

ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 ഇന്ന് (17)നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. 

ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നും വിറ്റഴിഞ്ഞു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.


ക്രിസ്തുമസ്-പുതുവത്സര ബമ്പറിന്റെ 36.84 ലക്ഷം ടിക്കറ്റുകളാണ് മുൻവർഷം വിറ്റഴിഞ്ഞത്. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. 29.93 കോടി രൂപ സർക്കാരിന് ലാഭമുണ്ട്.

By fgt

Leave a Reply

Your email address will not be published. Required fields are marked *