കോട്ടയം. കുട്ടികൾക്ക് കളിക്കാൻ വസ്തുക്കൾ നൽകുമ്പോൾ സൂക്ഷിക്കണമെന്ന് പറയാറുണ്ട്. ദേ ഇവിടെ ഒരു വീട്ടമ്മ തന്റെ നാൽപതാം വയസ്സിൽ അനുഭവിച്ച ബുദ്ധിമുട്ടിനു പരിഹാരം തേടി എത്തിയപ്പോൾ കിട്ടിയത് 15ാം വയസ്സിൽ കളിക്കിടെ ശ്വാസകോശത്തിൽ കുടുങ്ങിയ വസ്തു– ഒരു പ്ളാസ്റ്റിക് വിസിൽ വർഷങ്ങളായി ബുദ്ധിമുട്ടിക്കുന്ന ചുമയ്ക്കു പരിഹാരം തേടിയാണു മട്ടന്നൂർ സ്വദേശിനിയായ വീട്ടമ്മ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലെ ഡോക്ടറിനെ കണ്ടത്. എക്സ്‍റേ പരിശോധനയിൽ ശ്വാസനാളിയിൽ കറുത്ത അടയാളം കണ്ടെതിനെ തുടർന്നു നടത്തിയ സ്കാനിങ്ങിലാണു ശ്വാസനാളിയിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്നു മനസ്സിലായത്. വീട്ടമ്മയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വീട്ടമ്മയുടെ ശ്വാസനാളിയിൽ നിന്നു പ്ലാസ്റ്റിക് വിസിലിന്റെ ഭാഗം പുറത്തെടുക്കുകയായിരുന്നു. Photo by Anna Shvets from Pexels