30നും 70നും മദ്ധ്യേ പ്രായമുള്ളവരിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങൾക്ക് എല്ലാ വ്യാഴാഴ്ചകളിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാണ്. (ഒ.പി സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ).
പിഴിച്ചിൽ, ഉഴിച്ചിൽ, കിഴി, ധാര, നസ്യം, തിരുമ്മൽ തുടങ്ങി എല്ലാവിധ പഞ്ചകർമ ചികിൽസകളും ഇവിടെ ലഭിക്കും. ആയുർവ്വേദത്തിലെ ഒരു ചികിത്സാ പദ്ധതിയാണ് പഞ്ചകർമ്മം. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകളാണ് പഞ്ചകർമ്മങ്ങൾ