സൗജന്യ കൊവിഡ് 19 ആര്‍ടി പിസിആര്‍ പരിശോധന
ഇന്ന് (മാര്‍ച്ച്25)ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടി പിസിആര്‍ പരിശോധന നടത്തും. പാനൂര്‍ യു പി സ്‌കൂള്‍, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, അഴിക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, പഴയങ്ങാടി താലൂക്ക് ആശുപത്രി, കമ്യൂണിറ്റി ഹാള്‍ മലപ്പട്ടം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന സമയം. പൊതുജങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു