ചത്തീസ്ഗഡിലെ ബസ്തർ വനമേഖലയിൽ സൈനികൻ മാവോയ്സ്റ്റ് പിടിയിലായ വാർത്ത രാജ്യാന്ത്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.  വ്യാഴാഴ്ച രാത്രി 7 മണിയോടെ സൈനികനെ മാവോയ്സ്റ്റുകൾ മോചിപ്പിച്ചു. 

സാമൂഹിക പ്രവർത്തകനും പത്മശ്രീ ജേതാവുമായ ധരംപാൽ സെയ്നിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് മധ്യസ്ഥ ചർച്ച നടത്തി മോചിപ്പിച്ചത്.

87 വയസുള്ള ധരംപാൽ സെയ്നി വിനോബ ഭാവെ ശിഷ്യനും ഗാന്ധിയനുമാണ്. ആദിവാസി പെൺകുട്ടികളെ പഠിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ധരംപാൽ സൈനി 1970 കളിൽ ബസ്തറിലെത്തിയത്.

1976 ഡിസംബർ 13 ന് രണ്ട് വനിതാ അധ്യാപകരും രണ്ട് സപ്പോർട്ട് സ്റ്റാഫുകളുമടങ്ങുന്ന മാതാ രുക്മിണി ദേവി ആശ്രമം (വിനോബ ഭാവെയുടെ അമ്മയുടെ പേരിലാണ്) ആരംഭിക്കുന്നത്.

By fgt

Leave a Reply

Your email address will not be published. Required fields are marked *