പിജെ 719754 – വിഴിഞ്ഞത്തെ കൂലിപ്പണിക്കാരന്റെ വീട്ടിൽ ഭാഗ്യം കൊണ്ടു വന്ന നമ്പർ
കാരുണ്യ ലോട്ടറിയുടെ മാർച്ചിലെ നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കിട്ടിയത് വിഴിഞ്ഞം പിറവിളാകം സ്വദേശി രഘുവിനായിരുന്നു. ഒരു ഡസൻ ഉൾപ്പെട്ട ടിക്കറ്റുകളുടെ സെറ്റിൽ നിന്നു രഘു തിരഞ്ഞെടുത്ത ഇഷ്ട നമ്പരിന്റെ ടിക്കറ്റ് ആണ് ഭാഗ്യമായത്
വർഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള രഘുവിന് ഇതാദ്യത്തെ സമ്മാനമാണെന്ന് ഓർക്കണം. തന്റെ വാഹന നമ്പരിനോട് സാമ്യമുള്ള ഒറ്റ ടിക്കറ്റ് മാത്രം എടുക്കുന്നതാണ് ശീലം.
ലക്ഷ്യം
വീടു നിർമിച്ച വകയിലെ കടം തീർക്കണം, ഭാര്യ സുനിയുടെ ആഗ്രഹമനുസരിച്ച് 5 സെന്റ് വസ്തു വാങ്ങണം, മക്കളുടെ ഭാവിയും കരുപ്പിടിപ്പിക്കണം.
എസ്ഡി 316142–കടം വാങ്ങി, കാണാതെ പോലും വാങ്ങിയ ടിക്കറ്റ് –6 കോടി രൂപ
കീഴ്മാടിൽ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രനാണ് ആ ഭാഗ്യം ലഭിച്ചത്. ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കൽ ബാക്കിയായ 12 ടിക്കറ്റുകളിൽ ഒന്ന് വേണോയെന്ന് ടിക്കറ്റ് വിൽപ്പനക്കാരിയായി സ്മിജ ചന്ദ്രനെ വിളിച്ചു ചോദിക്കുകയായിരുന്നു.
മാറ്റി വച്ചേക്കാൻ പറഞ്ഞു പണം പോലും നൽകാത്ത ടിക്കറ്റിന് പിറ്റേന്ന് 6 കോടി രൂപ അടിച്ചു.
4 കോടി 20 ലക്ഷം രൂപ ലഭിക്കും.
നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. കടബാധ്യതകളും മറ്റും തീർത്തു ബാക്കി തുകകൊണ്ടു സ്വസ്ഥമായി ജീവിക്കാനാണ് പ്ളാൻ
XG 358753 എന്ന ടിക്കറ്റ്
ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാൻ തെങ്കാശി സ്വദേശി ഷെറഫുദ്ദീൻ ആണ്. ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്ന ആളാണ് ഷറഫുദ്ദീൻ….
Photo by cottonbro from Pexels