കോവിഡ് വാക്സിനേഷൻ- ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം- റെജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രമായിരിക്കും* കേന്ദ്ര വിഹിതം, സംസ്ഥാന വിഹിതം എന്നീ രണ്ട് തരം വാക്സിൻ ലഭ്യമായിരിക്കും. കേന്ദ്ര വിഹിതം വാക്സിൻ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സംസ്ഥാന വിഹിതം വാക്സിൻ 18 മുതൽ 44 വയസ് വരെ പ്രായമുള്ള രണ്ട് വിഭാഗക്കാർക്ക് മാത്രമായിരിക്കും. 1. ഗുരുതര രോഗ ബാധിതർ (COMORBID) 2. മുൻനിര പ്രവർത്തകർ ( FRONTLINE WORKER- FLW ) വാക്സിൻ ഗുണഭോക്ത ഗുരുതര രോഗങ്ങളുടെ പട്ടികയും മുൻനിര പ്രവർത്തക വിഭാഗങ്ങളുടെ പട്ടികയും അറിയാൻ ചുവടെ ഉള്ള ലിങ്ക് പരിശോധിക്കുക. https://arogyakeralam.gov.in/wp-content/uploads/2020/03/Updated-Comorbidity-list-and-certificte.pdf https://arogyakeralam.gov.in/wp-content/uploads/2021/05/HFW-prioritization-of-vaccination-for-FLW-in-the-age-group-of-18-45-years-Govt-Order.pdf മേൽ പറഞ്ഞിരിക്കുന്ന മുൻനിര പ്രവർത്തക വിഭാഗങ്ങൾ കൂടാതെ താഴെ കൊടുത്തിരിക്കുന്ന വിഭാഗങ്ങൾ കൂടെ മുൻനിര പ്രവർത്തകർ ആയി ഉൾപ്പെടുത്തിയിരിക്കുന്നു . 1. Field staff of Food & Civil supplies Dept 2. Field staff of FCI 3. Field staff of Postal Dept 4. Field staff of Social justice Dept 5. Field staff of Women & children dept 6. Field staff of Animal husbandry Dept 7. Students / others going to foreign countries for whom vaccination is compulsory 8. Port staff 9. Seafarers 10. Fisheries 11. Teachers posted in valuation camp of SSLC/ HSC/VHSC exams. തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ സംസ്ഥാന വിഹിതം വാക്സിൻ ഉപയോഗിച്ചു 18 മുതൽ 44 വയസു വരെ പ്രായമുള്ള രണ്ട് വിഭാഗക്കാർക്ക് (ഗുരുതര രോഗ ബാധിതർ -COMORBID & മുൻനിര പ്രവർത്തകർ- FRONTLINE WORKER- FLW) വാക്‌സിനേഷൻ.നൽകുന്നതായിരിക്കും . വരുന്ന വ്യാഴാഴ്ച മുതൽ 45 വയസിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ജില്ലയിലെ കേന്ദ്ര വിഹിതം വാക്‌സിന്റെ ലഭ്യത അനുസരിച്ചു ആരംഭിക്കുന്നതാണ് . കോവിഡ് വാക്സിനേഷനുള്ള റെജിസ്ട്രേഷൻ ഓൺലൈൻ മാത്രമായിരിക്കും. കേന്ദ്ര വിഹിതം വാക്സിൻ, 45 വയസ് മുകളിൽ പ്രായമുള്ളവർക്ക് കോവിൻ, ആരോഗ്യ സേതു തുടങ്ങിയ വെബ് സൈറ്റ് വഴി റെജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കാനുള്ള സ്ഥലവും സമയവും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. https://www.cowin.gov.in സംസ്ഥാന വിഹിതം വാക്സിൻ 18 മുതൽ 44 വയസ് വരെ പ്രായമുള്ള രണ്ട് വിഭാഗക്കാർക്ക്, ഗുരുതര രോഗമുള്ളവരും മുൻനിര പ്രവർത്തകരും. ഇവർ റെജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യേണ്ട വിധം ചുവടെ ചേർക്കുന്നു. 1. 18-44 പ്രായമുള്ള ഗുരുതര രോഗമുള്ളവർ വാക്സിൻ എടുക്കാൻ ചെയ്യാനുള്ള നടപടികൾ കോവിൻ വെബ്സൈറ്റിൽ തിരിച്ചറിയൽ രേഖ നൽകി റെജിസ്റ്റർ ചെയ്ത് ബെനഫിഷ്യറി ഐ.ഡി ലഭ്യമാക്കുക https://www.cowin.gov.in തുടർന്ന് കേരള സർക്കാർ വാക്സിൻ സൈറ്റിൽ വിവരങ്ങൾ നൽകി COMORBIDITY CERTIFICATE UPLOAD ചെയ്യുക https://covid19.kerala.gov.in/vaccine/ ഇതിൻ്റെ അംഗീകാരം ജില്ലാ ആരോഗ്യ വിഭാഗം നൽകുന്നതോടെ ഗുണഭോക്താവിന് വാക്സിൻ എടുക്കാനുള്ള സമയം, സ്ഥലം വിവരങ്ങൾ SMS സന്ദേശം ലഭിക്കും. COMORBIDITY CERTIFICATE FORMAT ചുവടെ ചേർക്കുന്നു. – https://arogyakeralam.gov.in/wp-content/uploads/2020/03/Updated-Comorbidity-list-and-certificte.pdf 2. 18-44 പ്രായമുള്ള മുൻനിര പ്രവർത്തകർ -FRONTLINE WORKER കോവിൻ വെബ്സൈറ്റിൽ തിരിച്ചറിയൽ വിവരങ്ങൾ നൽകി ബെനഫിഷ്യറി ഐ.ഡി. ലഭ്യമാക്കുക. https://www.cowin.gov.in കോവിൻ സൈറ്റിൽ ഐ.ഡി ലഭ്യമാക്കിയിട്ടുള്ള മുൻനിര പ്രവർത്തകരുടെ കേരള സർക്കാർ വാക്സിൻ സൈറ്റിൽ റെജിസ്ട്രേഷൻ ചെയ്യേണ്ടത് അതാത് എബ്ലോയർ / സ്ഥാപന മേധാവി / ബന്ദ്ധപ്പെട്ട ഉദ്യോഗസ്ഥൻ ആണ്. https://covid19.kerala.gov.in/vaccine/ ജില്ലാ തലത്തിൽ ഇതിൻ്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് റെജിസ്ട്രേഷൻ പൂർണ്ണമായവർക്ക് വാക്സിൻ എടുക്കേണ്ട സ്ഥലം ,തിയതി , സമയം വിവരങ്ങൾ SMS സന്ദേശം ലഭിക്കുന്നതാണ്.

By fgt

Leave a Reply

Your email address will not be published. Required fields are marked *