വിസ്മയ മരിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു…തെളിവെടുപ്പ് മാറ്റി വച്ചു. കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകേണ്ടി വരുന്നതോടെ തുടർ നടപടികൾ വൈകാനിടയുണ്ട്.
ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃവീട്ടിൽ മരിച്ച കേസിൽ പ്രതിയായ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.കിരൺ കുമാറിനെ ഇന്നലെ മന്നം ആയുർവേദ മെഡിക്കൽ കോളജ് പരിസരത്തും പന്തളം തൂക്കുപാലത്തിലും എത്തിച്ചത് തെളിവെടുപ്പ് നടത്തിയിരുന്നു. വിവാഹ നിശ്ചയ ശേഷം കിരൺ പലപ്പോഴും കാണാൻ കോളജിലെത്തിയിരുന്നെന്നു മകൾ പറഞ്ഞിരുന്നതായി വിസ്മയയുടെ അമ്മ സജിത വി.നായർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവിടെ 4-ാം വർഷ വിദ്യാർഥിനിയായിരുന്നു വിസ്മയ. കിരൺ പന്തളത്തെത്തുന്ന സന്ദർഭങ്ങളിൽ ഇരുവരും തൂക്കുപാലത്തിൽ എത്തിയിരുന്നു. ഒരു സങ്കടവും പ്രകടിപ്പിച്ചില്ല വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ.ശശികലയും ഡോ. സീനയും സ്ഥലത്ത് എത്തിയിരുന്നു.കിരൺ കുമാർ, വിസ്മയ. ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്…