നല്ല ഷവര്‍മ ഉണ്ടാക്കണം കേട്ടോ’, മലപ്പുറത്ത് നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പുതിയ സംരംഭ ആശയവുമായി തന്നെ കാണാനെത്തിയ മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിയോട് മന്ത്രി പി. രാജീവ് നല്‍കിയ ഉപദേശമാണിത്. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള വിഭവമായ ഷവര്‍മയിലൂടെ സംരംഭക രംഗത്തേക്ക് പ്രവേശിക്കാനെത്തിയ സുജയിക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിരിക്കുകയാണ് മന്ത്രി.

പഠിച്ചത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ആണെങ്കിലും വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ ഒരുക്കാനായിരുന്നു മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിക്ക് എന്നും ഇഷ്ടം. അത് ഒരു സംരംഭമായി മാറ്റാനാകുമോ എന്നായി പിന്നീട് സുജയിയുടെ അന്വേഷണം. 

ആ അന്വേഷണമാണ് ഒരു ഷവര്‍മ സംരംഭകന്‍ എന്ന നിലയിലേക്ക് സുജയിക്ക് വഴിയൊരുക്കിയതും.

സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി തുക ലഭ്യമാകുന്നറിഞ്ഞ് അപേക്ഷ നല്‍കിയെങ്കിലും പുതിയ ആശയമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും തുക അനുവദിക്കുന്നതില്‍ ഒരു ആശയക്കുഴപ്പം നേരിടുകയായിരുന്നു.

 ഇതാണ് സുജയിയെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലെത്തിച്ചത്. സുജയിയുടെ ഷവര്‍മ ഫ്യൂഷന്‍ മന്ത്രിക്കും നന്നേ ബോധിച്ചു. മാര്‍ജിന്‍ മണി ഗ്രാന്റ് വഴി തുക അനുവദിക്കാനും മന്ത്രി ഉത്തരവിട്ടു.

പാനിപൂരി ഷവര്‍മ മുതല്‍ 10 വിവിധ തരം ഷവര്‍മകളാണ് സുജയിയുടെ പട്ടികയിലുള്ളത്. നിലവില്‍ വീട്ടില്‍ തന്നെയാണ് ഷവര്‍മ തയ്യാറാക്കുന്നത്. ഗ്രാന്‍ഡ് ലഭ്യമാകുന്നതോടെ മഞ്ചേരി വാഴപ്പാറപ്പടിയില്‍ ഷവര്‍മ ഔട്ട്ലെറ്റ് തുടങ്ങാനാണ് പദ്ധതി.

 ഒപ്പം സ്വന്തമായി ഷവര്‍മ യൂണിറ്റ് ആരംഭിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മറ്റ് കടക്കാര്‍ക്ക് ചെറിയ മുതല്‍ മുടക്കില്‍ ഷവര്‍മ വിതരണം ചെയ്യുന്നതിനും പദ്ധതിയുണ്ട്.

Photo by cottonbro from Pexels

By fgt

Leave a Reply

Your email address will not be published. Required fields are marked *