വിരാട് കോഹ്‌ലി ടി 20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ടി 20 ലോകകപ്പിന് ശേഷം കോഹ്ലി ക്യാപ്റ്റൻസിയിൽ നിന്ന് മാറിനിൽക്കും. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ അദ്ദേഹം ക്യാപ്റ്റനായി തുടരും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ എന്റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്ലേയേഴ്സ്, സപ്പോർട്ട് സ്റ്റാഫ്, സെലക്ഷൻ കമ്മിറ്റി, എന്റെ പരിശീലകർ, കൂടാതെ ഞങ്ങൾ വിജയിക്കണമെന്ന് പ്രാർത്ഥിച്ച ഓരോ ഇന്ത്യക്കാരും- അവർ ആരുമില്ലാതെ എനിക്ക് ഇതോന്നും ചെയ്യാൻ കഴിയുമായിരുന്നില്ല,” സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പ്രസ്താവനയിൽ കോഹ്ലി പറഞ്ഞു.