ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം. ജക്കാർത്തയിലെ ‘PT Falcon’ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. 2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു.2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫിൻ്റെ ദൃശ്യം. പുറത്തിറങ്ങി എഴ് വർഷത്തിനു ശേഷം സിനിമയുടെ ഏഴാമത്തെ റീമേക്കുമായി.തെലുങ്കിലും ഹിന്ദിയിലും റീമേക്കിൻ്റെ പേര് ദൃശ്യം എന്ന് തന്നെയായിരുന്നു. എന്നാൽ തമിഴിൽ പാപനാശമെന്ന് പേരിട്ടപ്പോൾ കന്നടയിൽ ദൃശ്യ എന്നായിരുന്നു പേര്.