ഓണം ബംപർ വാർത്തകളിലെ ട്വിസ്റ്റ് ഏവരും ഏകദേശം അറിഞ്ഞിട്ടുണ്ടാകാം. 12 കോടിയുടെ ഓണംബംബർ അടിച്ചുവെന്ന അവകാശവാദവുമായി ദുബായിലെ പ്രവാസിമലയാളി നേരത്തെ രംഗത്തെത്തി…മീഡിയകളെല്ലാം ബ്രേക്കിങ് അടിച്ചു. പക്ഷേ കൊച്ചിയിൽ വിറ്റ ടിക്കറ്റ് എങ്ങനെ കോഴിക്കോട്ട് എടുത്തെന്നും, കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് വയനാട് സ്വദേശി എടുത്തതെങ്ങനെയെന്നുമുള്ള ലോജിക്കൊന്നും ഒരു മീഡിയയും അന്വേഷിച്ചില്ല. സുഹൃത്ത് പറ്റിച്ച പ്രവാസിയുടെ കുടുംബത്തെയൊക്കെ കോടീശ്വരൻമാരാക്കി അപമാനിച്ചു. സ്വപ്നങ്ങൾ താങ്ങാനാവാതെ ആ പാവം ഭാര്യ ബോധം കെട്ടു വീണതും ബ്രേക്കിങ് ആക്കി. പക്ഷേ ആ സുഹൃത്തല്ല യഥാർഥത്തിൽ പറ്റിച്ചത് അതു നമ്മുടെ മീഡിയകളാണ്. ക്രിമിനൽ കേസ് പ്രതിയാണെങ്കിലും അവരുടെ സ്വകാര്യതയ്ക്ക് വിലയുണ്ടെന്നും അതുപൊതുജന മധ്യത്തിൽ വലിച്ചിഴക്കാനുള്ളതല്ലെന്നുമൊക്കെ മറ്റാരെക്കാളും നല്ലപോലെ മാധ്യമ പ്രവർത്തകർക്കറിയാം. പക്ഷേ ബ്രേക്കിഗ് ന്യൂസ് സംസ്കാരത്തിൽ അവർ നിസഹായരാകുകയാണ്. മറ്റൊരാളുടെ പേഴ്സണൽ വിവരങ്ങൾ പോലും ലജ്ജയില്ലാതെ പിച്ചിക്കീറുന്നവർ പോലും, തങ്ങളുടെ എഫ്ബി പേജിൽ വരുന്ന കമന്റുകളുടെ പേരിൽ ഹർട്ട് ആവുകയും കേസിനു പോകുകയും ചെയ്യുന്നു. സിമ്പിൾ ആരാന്റമമ്യ്ക്കാണ് ഭ്രാന്തെങ്കിൽ സൂപ്പര്‍, പക്ഷേ സ്വന്തം കാര്യത്തിൽ…നോ… മീഡികളിലെ മൂല്യച്യുതി എന്ന വിഷയത്തിൽ പ്രത്യേകം ക്ളാസൊന്നും എടുകകേണ്ട കാര്യമില്ല. കാരണം അനുകരണീയമായ മൂല്യങ്ങളൊന്നും അത്ര ഉണ്ടായിരുന്നില്ല, ചില വ്യക്തികളുടെ നിലപാടുകൾ മാത്രം മാറ്റി നിർത്താം. പക്ഷേ പൊതുജനങ്ങളെ വിഡ്ഡികളാക്കുന്നതിന് നിയമ നിർമ്മാണം മാത്രമാണ് പോംവഴി, പക്ഷേ മാധ്യമ സ്വാതന്ത്രം ഹനനം എന്ന പരിചയ്ക്കു മുന്നിൽ വാളെടുത്തവൻ വാളാലേ ഒടുങ്ങും. പിന്നെ നെല്ലുമ പതിരും തിരിച്ചറിയാൻ പഠിക്കുക, സോഷ്യൽ മീഡിയയയ്ക്കൊപ്പം മാധ്യമങ്ങളെയും അന്ധമായി വിശ്വസിക്കാതിരിക്കുക ഇതാണ് ഒരേ ഒരു പോംവഴി…