കോട്ടയത്ത് എട്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. മല്ലപ്പള്ളി സ്വദേശി അഭിഷേക്, കാരാപ്പള്ളി സ്വദേശി ബാദുഷ, തിരുവാർപ്പു സ്വദേശി ജെറിൻ എന്നിവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ റയിൽവെ സ്റ്റേഷനു സമീപത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തി കൊണ്ടു വന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.