കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരാണ്1912 . വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാനും വിവരങ്ങൾ അറിയാനും അവധികളില്ലാതെ 24 മണിക്കൂറും ഈ നമ്പരിലേക്ക് വിളിക്കാം.
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്ത് കോൾ കണക്ടാവുമ്പോൾ ഭാഷ തെരഞ്ഞെടുത്തതിനുശേഷം 1 ഡയൽ ചെയ്യുക. തുടർന്ന് താങ്കളുടെ 13 അക്ക കൺസ്യൂമർ നമ്പർ നൽകി പരാതി രേഖപ്പെടുത്താവുന്നതാണ്.
കസ്റ്റമർകെയർ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ കോൾ കണക്റ്റായ ഉടൻ 19 ഡയൽ ചെയ്യുക. 1912 മുഖേന ‘വൈദ്യുതി ഇല്ല (No Power)’ എന്ന പരാതി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്ന വിധം ഒരു ഫോൺ നമ്പറിൽ നിന്ന് ആദ്യമായി പരാതി രജിസ്റ്റർ ചെയ്യുന്നതിന്1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക.
13 അക്ക കൺസ്യൂമർ നമ്പർ രേഖപ്പെടുത്തുക.വീണ്ടും 11 ഡയൽ ചെയ്യുന്നതോടെ പരാതി രജിസ്റ്റർ ആവുന്നു. ഒരു ഫോൺ നമ്പറിൽ നിന്ന് ഏറ്റവും ഒടുവിൽ IVRS മുഖേന പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ വീണ്ടും പരാതി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്യുക. ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക.
കൺസ്യൂമർ നമ്പർ കേൾക്കുക. വീണ്ടും 11 ഡയൽ ചെയ്യുക. ഒരു ഫോൺ നമ്പറിൽ നിന്ന് അവസാനം പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരു കൺസ്യൂമർ നമ്പറിന്റെ പരാതി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. കൺസ്യൂമർ നമ്പർ കേൾക്കുക.
0 ഡയൽ ചെയ്ത് പുതിയ കൺസ്യൂമർ നമ്പർ ഡയൽ ചെയ്യുക. ശേഷം 11 ഡയൽ ചെയ്യുക. പരാതികൾ WhatsApp ലൂടെയും പരാതികൾ WhatsApp ലൂടെ 9496001912 എന്ന നമ്പർ വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ ചെയ്തോ SMS ലൂടെയോ ഈ നമ്പറിൽ പരാതികൾ സ്വീകരിക്കില്ല.