കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയിലേക്ക് അപേക്ഷിക്കാം. . പി.എം.ഇ.ജി.പി, എന്റെ ഗ്രാമം (എസ്.ഇ.ജി.പി) പദ്ധതികളിലൂടെ കോവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ട്ടപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരാകുവാനും തൊഴില്‍ ദാതാവാകുവാനും സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. പി.എം.ഇ.ജി.പി പദ്ധതിയിൽ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള ഖാദി കമ്മീഷന് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും . എന്റെ ഗ്രാമം (എസ്.ഇ.ജി.പി) അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള സംരംഭങ്ങള്‍ക്ക് 25 മുതല്‍ 40 വരെ ശതമാനമാണ് ലഭിക്കുന്ന സബ്‌സിഡി . വിശദ വിവരങ്ങള്‍ കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍ ലഭിക്കും. ഫോണ്‍: 0481 – 2560586, 8921021116, 9747321760

By sk k

Leave a Reply

Your email address will not be published. Required fields are marked *