കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്തി, ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും, ഡാമുകളുടെ പരിസരത്ത് താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങള്‍ ഒരുക്കിയും സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും, മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ പ്രവേശനം ക്രമപ്പെടുത്തിയും മെയ് 31 വരെ ശനി, ഞായര്‍ പൊതുഅവധി ദിവസങ്ങളില്‍ ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുവാന്‍ തുറന്നുകൊടുക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇടുക്കി ജില്ലാ ഗോള്‍ഡന്‍ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ച് മോയ് 31 വരെ പൊതുജനങ്ങള്‍ക്ക്  ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് തുറന്നുകൊടുക്കുന്നതിന് അനുവാദം നല്‍കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

By sk k

Leave a Reply

Your email address will not be published. Required fields are marked *