“ഈ ഷോയ്ക്ക് നിലവാരമുണ്ട് ആ നിലവാരത്തോടെ സംസാരിക്കണം.” :ലാലേട്ടൻ ഓൺ ഫയർ.
തർക്കങ്ങളും സംഘർഷ ഭരിതമായ മുഹൂർത്തങ്ങളും ബിഗ് ബോസ് വീട്ടിൽ അരങ്ങേറി. റോബിനെയും റിയാസിനെയും ജാസ്മിനെയും ശകാരിച്ച് മോഹൻലാൽ. മലയാളത്തിൽ സംസാരിക്കാൻ എന്താണ് ബുദ്ധിമുട്ട് എന്നാണ് റിയാസിനോട് മോഹൻലാൽ ചോദിക്കുന്നത്.ഇങ്ങനെ കളിക്കാൻ പറ്റില്ല. റോബിനു അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ, മര്യാദയ്ക്ക് സംസാരിക്കണം, ബാക്കിയുള്ളവർ എന്താണ് മണ്ടന്മാരാണോ? ജാസ്മിൻ സംസാരിക്കുന്നത് മര്യാദയ്ക്കല്ല. ഈ ഷോയ്ക്ക് അതിന്റേതായ ഒരു നിലവാരമുണ്ട്. അത് ഇല്ലാതാക്കാൻ ആരെയും ഞാൻ സമ്മതിക്കില്ല,മോഹൻലാൽ പറയുന്നതിങ്ങനെ