രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത്ബാബു. ‘എന്നും ആയുർവേദം എന്നെന്നും ആയുർവേദം’ എന്ന ആശയത്തെ മുൻനിർത്തി തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. ജി. ആർ. സുനിത അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യസർവകലാശാല മുൻ പ്രൊവൈസ് ചാൻസലർ ഡോ. എൻ നളിനാക്ഷൻ, കായചികിത്സ വിഭാഗം പ്രൊഫസർ ഡോ. സുനിൽ ജോൺ, എ എം എ ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഇന്നസെന്റ് ബോസ്, ഡോ. ജ്യോതിലാൽ, എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സെറീന, മാധ്യമപ്രവർത്തകൻ എം. ബി. സന്തോഷ്, കേരള ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ആസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.വി.ജെ സെബി, ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദുർഗാ പ്രസാദ് എന്നിവർ പ്രസംഗിച്ചു. കായ ചികിത്സ വിഭാഗം അസി. പ്രൊഫസർ ഡോ. സുനീഷ് മോൻ മോഡറേറ്ററായിരുന്നു. ഡോ. എസ്. ആർ. പ്രശാന്ത് സ്വാഗതവും ഡോ. ജെ. ജനീഷ് നന്ദിയും പറഞ്ഞു.