കുട്ടികളെ വേനലവധിക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഗ്യഹാന്തരീക്ഷത്തില്‍ താമസിക്കുന്നതിനുള്ള സാഹചര്യമൊരുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും അതിലുപരി കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യ വിനിമയങ്ങള്‍ സാധ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലനീതി നിയമം വെക്കേഷൻ ഫോസ്റ്റർ കെയർ, ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിനായി സന്നദ്ധ ദമ്പതികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന അനുയോജ്യരായ കുട്ടികൾക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ മാർച്ച് മാസം 4ന് മുൻപായി തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680 003. (dcputsr@gmail.com, 8547393879) ബന്ധപ്പെടുക.